Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ro-Ro Vessel

Ernakulam

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​ന്ന​ര​മാ​സം; അ​ന​ക്ക​മി​ല്ലാ​തെ മൂ​ന്നാം റോ​റോ വെ​സ​ൽ

മ​ട്ടാ​ഞ്ചേ​രി : ഫോ​ര്‍​ട്ടു​കൊ​ച്ചി - വൈ​പ്പി​ന്‍ അ​ഴി​മു​ഖ ക​ട​ത്തി​ലെ യാ​ത്രാ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച മൂ​ന്നാ​മ​ത് റോ ​റോ വെ​സ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്ന​ര മാ​സം പി​ന്നി​ട്ടി​ട്ടും സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. ജൂ​ലൈ 12 ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നാ​ണ് റോ ​റോ വെ​സ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ഘോ​ഷ പൂ​ര്‍​വം ന​ട​ത്തി​യ​ത്.15​നു ത​ന്നെ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഒ​ന്ന​ര മാ​സം പി​ന്നി​ട്ടെ​ങ്കി​ലും സ​ര്‍​വീ​സ് എ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ മൗ​ന​ത്തി​ലാ​ണ്.

നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടു വെ​സ​ലു​ക​ളി​ല്‍ ഒ​ന്ന് ത​ക​രാ​റി​ലാ​കു​മ്പോ​ള്‍ ഒ​രു മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യാ​ണ് മൂ​ന്നാ​മ​ത് ഒ​രു വെ​സ​ല്‍ കൂ​ടി നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ റോ ​റോ വെ​സ​ല്‍ നി​ര്‍​മി​ച്ച​തും. എ​ന്നാ​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം പ​ല ത​വ​ണ നി​ല​വി​ലെ റോ ​റോ വെ​സ​ലി​ല്‍ ഒ​ന്ന് ത​ക​രാ​റി​ലാ​യെ​ങ്കി​ലും മൂ​ന്നാ​മ​ത്തെ റോ ​റോ സ​ര്‍​വീ​സി​നി​റ​ക്കി​യി​ല്ല. ഇ​തു​മൂ​ലം പ​ല​പ്പോ​ഴും ക​ടു​ത്ത യാ​ത്രാ​ദു​രി​ത​വും ഉ​ണ്ടാ​യി.

മൂ​ന്നാ​മ​ത്തെ  റോ ​റോ​യു​ടെ ഗു​ണ​ഫ​ലം യാ​ത്ര​ക്കാ​ര്‍​ക്ക് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​നി​ല​വി​ല്‍ കി​ന്‍​കോ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.​ഇ​വ​രെ മൂ​ന്നാ​മ​ത്തെ റോ ​റോ വെ​സ​ല്‍ ഏ​ല്‍​പ്പി​ക്കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​റോ റോ ​ന​ട​ത്തി​പ്പി​ന് പ്ര​ത്യേ​ക എ​സ്പി​വി രൂ​പീ​ക​രി​ക്കു​ന്ന​ത്  ​സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യ​താ​യും പ​റ​ഞ്ഞി​രു​ന്നു.​എ​ന്നാ​ല്‍ ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. എ​ന്ന് തീ​രു​മാ​ന​മാ​കു​മെ​ന്നും അ​റി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​തു വ​രെ മൂ​ന്നാ​മ​ത്തെ റോ ​റോ സ​ര്‍​വീ​സി​നി​റ​ക്കാ​തെ​യി​രു​ന്നാ​ല്‍ അ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​കും. കൂ​ടാ​തെ ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Latest News

Corehub Up